റെയിൽവേ
സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കുകയായിരുന്നു ഞാൻ. തലയിൽ നിറയെ കറുത്ത മുടിയുള്ള
ഒരു ചെറുപ്പക്കാരൻ എന്റെ മുൻപിൽ വന്നു നിന്നു. പെട്ടെന്നുതന്നെ ഞാൻ
തിരിച്ചറിഞ്ഞു-പ്രീഡിഗ്രിക്ക് ഒപ്പം പഠിച്ച ജീമോൻ.
"തലയാകെ
നരച്ച് താനൊരു വയസ്സനായല്ലോടോ," അയാൾ ചിരിച്ചു.
"പക്ഷെ
നമ്മൾ സമപ്രായമല്ലേടോ ചെറുപ്പക്കാരാ?" ഞാനും
വിട്ടുകൊടുത്തില്ല.
"ഗോദ്റെജ്
കമ്പനിയെക്കുറിച്ച് താൻ കേട്ടിട്ടില്ലേ. അവരുടെ ചായം വാങ്ങി തലയിൽ തേച്ച്
തനിക്കുകൂടി ചെറുപ്പക്കാരനായിക്കൂടേ?"
"വേണ്ട.
ഏതായാലും മറ്റുതരത്തിൽ ബഹുമാനം കിട്ടാൻ എനിക്ക് അർഹതയില്ലാത്തതിനാൽ, നരച്ച തലകണ്ടു് പ്രായത്തിനെയെങ്കിലും ബഹുമാനിച്ചേക്കാം എന്ന് ആരെങ്കിലും
വിചാരിച്ചാൽ നല്ലതല്ലേ?"
"ചെന്നൈ
മെയിൽ പോയോ അപ്പച്ചാ?"
ബഹുമാനം
ഇത്രവേഗം എത്തിയോ? ആരാണാവോ
അതു ചോദിച്ചതു്; ഞാൻ തിരിഞ്ഞു നോക്കി. ഏതൊ ഒരു പെൺകുട്ടി.
ചെന്നൈ മെയിൽ പിടിക്കാൻ എവിടെനിന്നോ ഓടിപ്പാഞ്ഞു വന്നതാണു്.
എന്റെ നരച്ച
തല ഞാൻ സ്നേഹത്തോടെ തലോടി.